തിരുവനന്തപുരം: കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (കെയ്‌സ്) വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കിൽസ് കേരള 2020' നൈപുണ്യമേളയിലേക്ക് അപേക്ഷിക്കാം. ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെയും, മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 10 മുതൽ 15 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി 15 മുതൽ 17 വരെ കോഴിക്കോട്ട് നടക്കും. ദേശീയാടിസ്ഥാനത്തിൽ വിജയിച്ചാൽ ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന ആഗോള മത്സരത്തിൽ പങ്കെടുക്കാം. സ്‌കിൽ ഇനങ്ങൾക്കൊപ്പം ബേക്കറി, ബ്യൂട്ടിതെറാപ്പി, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ജ്വല്ലറി തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.indiaskillskerala.com. ഫോൺ: 9496327045.