കാട്ടാക്കട:കേരളാ സ്റ്റേറ്റ്സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വീരണകാവ് മണ്ഡലം വാർഷിക സമ്മേളനം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.ക്രിസ്തുദാസൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അൻസജിതാറസൽ മുഖ്യ പ്രഭാഷണം നടത്തി.ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.വി.അജയകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,നിയോജക മണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ,മണ്ഡലം സെക്രട്ടറി പി.ചന്ദ്രശേഖരൻ നായർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മാമ്പഴക്കര സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.ഫിലിപ്പോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണൻ,തകിടിപുറം ഗംഗാധരൻ,എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ടി.ക്രിസ്തുദാസൻ(പ്രസിഡന്റ്)ഡി.ഫിലിപ്പോസ്,ജെ.വിജയൻ,പി.സലിം(വൈസ് പ്രസിഡന്റുമാർ),പി.ചന്ദ്രശേഖരൻ നായർ(സെക്രട്ടറി),ഫ്രാൻസിസ്,ടി.വിൽസന്റ്,മേബൽഗ്ലോറി(ജോയിന്റ് സെക്രട്ടറിമാർ),ഡി.ക്രിസ്തുദാസ്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.