തിരുവനന്തപുരം : മാദ്ധ്യമപ്രവർത്തകൻ കെ. ജയചന്ദ്രന്റെ 21 -ാ മത് അനുസ്‌മരണത്തിന്റെ ഭാഗമായി നടന്ന സ്‌മാരക പ്രഭാഷണം എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ കെ.സി. നാരായണൻ നിർവഹിച്ചു. എസ്.ആർ. സഞ്ജീവ്, അനിൽ അടൂർ, സജി ഡൊമിനിക്ക്, കെ.പി.രമേശ് എന്നിവർ സംസാരിച്ചു. മാങ്ങാട് രത്‌നാകരൻ സംവിധാനം ചെയ്ത ജയചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.