ksta

പാറശാല: പാറശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് ആധുനിക രീതിയിലുള്ള ഓഫീസും കോൺഫറൻസ് ഹാളും നിർമ്മിക്കണമെന്ന് കെ.എസ്.ടി.എ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഷിബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത്, കെ. റെജി, എസ്. ജയചന്ദ്രൻ, സി.ടി. വിജയൻ, എം.വി. ശ്രീകല

പ്രതിനിധി സമ്മേളനത്തിൽ കെ.ആർ. ആശാറാണി, ജി. ശ്രീകുമാരൻ, ബി.എം. ശ്രീലത, ആർ.എസ്. രഞ്ചു, ഡി.എസ്. സനു എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് മുന്നൂറിലേറെപ്പേർ സമ്മേളനത്തിൽ പങ്കെടുത്തു.

സ്വാഗത സംഘം ചെയർമാൻ ആർ. ബിജു സ്വാഗതവും എ. ജഗദീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എ. ഷിബു (പ്രസിഡന്റ്), കെ. നന്ദിനി, ജി. ശ്രീകുമാരൻ, എസ്.എസ്. ബിജു (വൈസ് പ്രസിഡന്റുമാർ), ആർ.എസ്. രഞ്ചു (സെക്രട്ടറി), കെ.ആർ. ആശാറാണി, എ. സുനിൽകുമാർ, പി. അനിൽകുമാർ (ജോ. സെക്രട്ടറിമാർ), ഡി.എസ്. സനു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.