നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം ആനാട് ചന്ദ്രമംഗലം ശാഖയിൽ ഊരാളികോണത്ത് ആരംഭിച്ച ഗുരുദീപം മൈക്രോഫൈനാൻസ് യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം നെടുമങ്ങാട് യൂണിയൻ ചെയർമാൻ എ.മോഹൻദാസ് നിർവഹിച്ചു.ശാഖ പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡോ. പ്രതാപൻ,ഗോപാലൻ റൈറ്റ്,ജയാവസന്ത്,കൃഷ്ണ റൈറ്റ്,ശ്രീലത,ശ്രീകല,മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. കൺവീനറായി അഞ്ജുവിനെയും ജോയിന്റ് കൺവിനായി അഖിലയെയും തിരഞ്ഞടുത്തു.