കിളിമാനൂർ: അയമൺ തനിമ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതു യോഗം ഗുരുകുലം ട്യൂഷൻ സെന്ററിൽ നടന്നു. പഴയ കുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യുവകവിയും അദ്ധ്യാപകനുമായ ദീപക്ക് ചന്ദ്രൻ മങ്കാട് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് മെമ്പർമാരായ താഹിറാ ബീവി, പ്രസന്ന എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികൾ ആയി രാജീവ് (പ്രസിഡന്റ്), പ്രദീപ്കുമാർ (സെക്രട്ടറി), ബീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.