നെടുമങ്ങാട് :കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ കെ.എസ്.എസ്.ബി.യു (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നെടുമങ്ങാട് സബ് ജില്ല സമ്മേളനം വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സനൽകുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി അനിൽകുമാർ,കെ.എസ്.ടി.എ നെടുമങ്ങാട് സബ് ജില്ല പ്രസിഡന്റ് അനിൽകുമാർ,കെ.എസ്.എസ്.ബി.യു നെടുമങ്ങാട് സബ് ജില്ലാ പ്രസിഡന്റ് ജോസ് പ്രകാശ്,സബ് ജില്ല സെക്രട്ടറി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.