തിരുവനന്തപുരം : പിഞ്ചു ജീവനുകൾക്ക് സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടും ഇടതു സർക്കാരിന്റെ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് ഇന്ന് മാർച്ച് നടത്തും. അക്കാമ്മ ചെറിയാൻ സ്‌ക്വയറിൽ നിന്നു ആരംഭിക്കുന്ന മാർച്ച് രാവിലെ 11ന് വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യും.