നെടുമങ്ങാട് : നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ ബിരുദാനന്തരബിരുദ മലയാള വിഭാഗം സമകാല മലയാള സാഹിത്യ വിമർശനത്തെ ആസ്പദമാക്കി ത്രിദിന സെമിനാർ നടത്തും.ഇന്ന് രാവിലെ 11ന് പ്രിൻസിപ്പൽ ഡോ.ജി.എസ്.താരയുടെ അദ്ധ്യക്ഷതയിൽ വി.ജെ ജയിസ് ഉദ്‌ഘാടനം ചെയ്യും.പ്രൊഫ.ഷാജി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.ഡോ.ഒ.കെ സന്തോഷ്,ഡോ.എസ് നൗഷാദ്,ഡോ.ജെ.ദേവിക,ഡോ.സന്തോഷ് എച്ച്.കെ,ഡോ.ആർ.ചന്ദ്രബോസ്,ഡോ.സിനുമോൾ തുടങ്ങിയവർ പ്രബന്ധാവതരണം നടത്തും.27ന് വൈകിട്ട് 3ന് സെമിനാർ സമാപന അവലോകനം.