ചവറ : കസേരയിൽ കയറി നിന്ന് വീടിനു സമീപത്തെ പൊക്കംകുറഞ്ഞ തെങ്ങിൽ നിന്ന് തേങ്ങ അടർത്താൻ ശ്രമിക്കവെ ഗൃഹനാഥൻ വീണു മരിച്ചു. നീണ്ടകര കായൽവാരത്തു മുണ്ടകത്തിൽ വീട്ടിൽ വിജയനാണ് (71) മരിച്ചത് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ :രാഗിണി, മക്കൾ :രേഖ, ലേഖ