തിരുപുറം: തിരുപുറം പഞ്ചായത്തിൽ പുത്തൻകട പത്താം വാർഡിൽ അരുമാനൂർക്കട വാറുവിള പ്ളാങ്കാലയിലേക്കുള്ള റോഡ് നവീകരണം ആരംഭിച്ചു. പൊട്ടിപ്പൊളിഞ്ഞുകിടന്ന ഇടുങ്ങിയ റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം വാർഡ് മെമ്പർ എൻ. ജേക്കബ് ജയന്റെ ഇടപെടലിനെ തുടർന്നാണ് ആരംഭിച്ചത്. ഏകദേശം 45 ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ അത്യാസന്ന നിലയിലായ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് ശ്രമകരമായിരുന്നു. റോഡ് പണി ആരംഭിച്ചത് തങ്ങളുടെ ദുരിതം അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.