പാറശാല: കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പാറശാല - വെള്ളറട മലയോര ഹൈവേ, അമരവിള- പെരുങ്കടവിള -ആര്യങ്കോട് റോഡ് എന്നിവയുടെ നടത്തിപ്പിലെ അഴിമതിയും അനിശ്ചിതത്വവും അവസാനിപ്പിക്കുക, കിഫ്‌ബിയെ സി.എ.ജി പ്രകാരം സമ്പൂർണ ആഡിറ്റിന് വിധേയമാക്കുക, റോഡ് പണിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാലയിൽ സായാഹ്ന ധർണ നടത്തി. മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഡി.ഡി.സി ജനറൽ സെക്രട്ടറിമാരായ വി. ബാബുക്കുട്ടൻ നായർ, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പവതിയാൻവിള സുരേന്ദ്രൻ, പെരുവിള രവി, അമ്പലത്തറയിൽ ഗോപകുമാർ, അഡ്വ. രാജരാജസിംഗ്, കൊല്ലയിൽ ആനന്ദൻ, അരവിന്ദകുമാർ, ഡി.സി.സി അംഗങ്ങളായ അഡ്വ. മോഹൻദാസ്, അഡ്വ. ജോൺ, തത്തിയൂർ സോമൻ നായർ, ടി.കെ. വിശ്വംഭരൻ, എ.സി. രാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ തത്തലം രാജു, ജയപ്രസാദ്, പാറശാല വിജയൻ, എസ്. രാജൻ, അഡ്വ. ജാഷർ ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.