കുന്നത്തൂർ: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവാവ് മരിച്ചു. കുന്നത്തൂർ ഐവർകാല പുത്തനമ്പലം പുവത്തൂർവിള വീട്ടിൽ പ്രഭാകരൻപിള്ളയുടെ മകൻ ഗിരീഷാണ് (ഉണ്ണി, 41) മരിച്ചത്.ശനിയാഴ്ച പകൽ മൂന്നോടെയാണ് ഓട്ടോഡ്രൈവറായ ഇയാൾ ബൈക്ക് പാലത്തിൽ ഉപേക്ഷിച്ച ശേഷം ആറ്റിൽ ചാടിയത്.
ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രാത്രി വൈകി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ 11 ഓടെ ഫയർഫോഴ്സിന്റെ സ്കൂബാ ടീമാണ് മൃതദേഹം പാലത്തിന്റെ തെക്കുഭാഗത്തു നിന്ന് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ: ഹരികുമാർ, രശ്മി.