വർക്കല: പാപനാശം ടൂറിസം മേഖലയിലെ റിസോർട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. തിരുവനന്തപുരം റൂറൽ എസ്.പി. ബി അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ. എസ്.പി പി. വി. ബേബിയുടെ നേതൃത്വത്തിൽ വർക്കല, മംഗലാപുരം, വെഞ്ഞാറമൂട്, വട്ടപ്പാറ, കിളിമാനൂർ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ മാരുടെ സാന്നിധ്യത്തിലാണ് റിസോർട്ടുകളിൽ മിന്നൽ പരിശോധന നടത്തിയത്. പാപനാശം മേഖലയിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തെപ്പറ്റി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. പരിശോധനയിൽ നോർത്ത് ക്ലിഫിലെ ഒരു റസ്റ്റോറന്റിൽ നിന്ന് 5 ലിറ്റർ വിദേശമദ്യവും ബിയറുകളും സൗത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിൽ നിന്ന് 8 കുപ്പി ബിയറും പിടിച്ചെടുത്തു. റസ്റ്റോറന്റ് ഉടമകളായ ജോൺ ജേക്കബ് മാണി, മോനിഷ് എന്നിവരെ അറസ്റ്റുചെയ്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു.