പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാ ശിവലിംഗത്തിനുള്ളിൽ നിന്ന് മോഷണം പോയ മൊബൈലും പേഴ്‌സും മോഷ്ടിച്ച ആൾ തന്നെ തിരികെ എത്തിച്ചു. ഇന്നലെ രാവിലെയാണ് എത്തിച്ചത്. മഹാശിവലിംഗത്തിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സദാശിവൻ എന്ന സുരക്ഷാ ജീവനക്കാരന്റെ മൊബൈലും 2500 രൂപ അടങ്ങുന്ന പേഴ്‌സുമാണ് കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയവരിൽ ഒരാൾ കവർന്നത്. മോഷണത്തിന്റെ സി.സി.ടിവി ദൃശ്യം സഹിതം ഇന്നലെത്തെ കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപ്പെട്ട സ്വത്തുകകൾ തിരികെ കിട്ടിയതിനെ തുടർന്ന് പാറശാല സ്റ്റേഷനിൽ നൽകിയിരുന്ന പരാതി പിൻവലിച്ച് കേസ് ഒത്തുതീർപ്പാക്കി.