accident-death-yadhukrish

മലയിൻകീഴ് : കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ഗ്യാസ് ഏജൻസി ജീവനക്കാരൻ മഞ്ചാടി സൗപർണികയിൽ രാധാകൃഷ്ണന്റെ മകൻ യദുകൃഷ്ണൻ (20) മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കരിപ്പൂരിന് സമീപമായിരുന്നു അപകടം. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റ യദുകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.കാട്ടാക്കട നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് തച്ചോട്ടുകാവ് ഭാഗത്തു നിന്ന് മലയിൻകീഴിലേക്ക് പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യദുകൃഷ്ണൻ റോഡ് സൈഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.യദുവിന്റെ അരയിൽ ബസ് തട്ടി ഗുരുതരപരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്.108 ആംബുലൻസ് വിളിച്ചെങ്കിലും എത്താതിരുന്നതിനെ തുടർന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിലാണ് ആശുപത്രിയിൽ കൊണ്ട് പോയത്.പൾസർ ബൈക്ക് മൂന്ന് മീറ്റർ ദൂരത്തിൽ ബസ് വലിച്ച് കൊണ്ടു പോയിരുന്നു. ബൈക്ക് പൂർണമായും തകർന്നു. മാതാവ്: ബിന്ദു.സഹോദരൻ : ഗൗതംകൃഷ്ണ.

ഈ ഭാഗത്ത് കൊടും വളവായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ തമ്മിൽ കാണാനാകാത്ത വിധംഅവസ്ഥയാണ്. അടുത്തിടെ ഇവിടെ ഇരട്ടക്കലുങ്ക് ഭാഗത്തുള്ള യുവാവ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരണപ്പെട്ടിരുന്നു. അപകടങ്ങൾ തുടർക്കഥയായതിനാൽ അധികൃതർ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. (ഫോട്ടോ അടിക്കുറിപ്പ്...അപകടത്തിൽ മരിച്ച യദുകൃഷ്ണ(20)(2) .അപകടത്തിൽപ്പെട്ട ബൈക്ക്.)