ആറ്റിങ്ങൽ : ചുമട്ടുതൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആറ്റിങ്ങൽ വലിയകുന്ന് യൂണിറ്റിന്റെ 30-ാം വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് പകരം തൊഴിലാളികളെ ഇറക്കുന്നതിന് ക്ഷേമബോർഡ് വിഘാതമായി നിൽക്കുന്നതുകൊണ്ട് പല യൂണിറ്റുകളിലും കയറ്റിറക്ക് ചെയ്യുന്നതിന് തൊഴിലാളികൾ ഇല്ലാത്ത സ്ഥിതിയാണ്. ബോർഡിൽ പണമടയ്ക്കാതെ കൂലി കൈയിൽവാങ്ങുന്ന തൊഴിലാളികളുടെമേൽ ബോർഡിന് യാതൊരു നിയന്ത്രണവുമില്ലാതായിരിക്കുകയാണെന്നും ഉദ്ഘാടകൻ സൂചിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി മൂന്നുമുക്ക് ജംഗ്ഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആറ്റിൽ സതീഷ്, ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സുരേഷ്, ശാസ്തവട്ടം രാജേന്ദ്രൻ, രതീഷ് ത്രിവർണ, ആറ്റിങ്ങൽ വിജയകുമാർ, ഒ. ഗോപി എന്നിവർ പങ്കെടുത്തു.