കൊല്ലം: ബൈക്കിൽ കെ. എസ്. ആർ. ടി. സി വോൾവോ ബസിടിച്ച് വോളി ബോൾ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകൻ ശ്രീറാമാണ് (23) മരിച്ചത്. ഇന്നലെ രാത്രി 11. 30 ന് എം. സി റോഡിൽ ചടയമംലം ജടായുപാറയ്‌ക്ക് സമീപം മേടയിൽ ജംഗ്‌ഷനിലായിരുന്നു അപകടം. നെടുമങ്ങാട്ട് വോളി ബോൾ ടൂർണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ചത്. ചടയമംഗലം പൊലീസെത്തി ആംബുലൻസിൽ കടയ്‌ക്കൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം കടയ്‌ക്കൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.