1. പാൻസ്‌ലാവ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
റഷ്യ
2. 1914 ജൂൺ 28ന് സാരയാവോയിൽ വച്ച് വെടിയേറ്റുമരിച്ച ഓസ്ട്രിയൻ കിരീടാവകാശി?
ഫ്രാൻസിസ് ഫെർഡിനാന്റ്
3. ഒന്നാം ലോകമഹായുദ്ധത്തിൽ ടാങ്ക് ആദ്യമായി ഉപയോഗിച്ച രാജ്യം ?
ബ്രിട്ടൻ
4. ഒന്നാം ലോക മഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ജർമ്മനിയിലെ രാജവംശം?
ഹോഹൻ സോളൻ
5. റഷ്യൻ വിപ്ളവത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട റഷ്യയിലെ രാജവംശം?
റൊമനോവ്
6. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നിലവിൽ വന്ന ലോകസംഘടന?
സർവ രാഷ്ട്രസഖ്യം
7. ഇറ്റലിയിൽ ഫാസിസ്റ്റ് ഭരണത്തിന് നേതൃത്വം നൽകിയത്?
ബെനിറ്റോ മുസോളിനി
8. ഡ്യൂച്ചെ എന്നു വിളിക്കപ്പെട്ടത്?
മുസോളിനി
9. ഹിറ്റ്‌ലറുടെ സായുധസംഘം അറിയപ്പെട്ട പേര്?
തവിട്ട് കുപ്പായക്കാർ
10. നാസി ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകം?
മെയിൻകാംഫ്
11. ഹിറ്റ്‌ലർ ഏത് രാജ്യത്തെ ആക്രമിച്ചതാണ് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായത്?
പോളണ്ട്
12. മ്യൂണിക് ഉടമ്പടിയിലൂടെ ഹിറ്റ്‌ലർക്ക് ലഭിച്ച ചെക്കോസ്ളാവാക്യൻ പ്രദേശം?
സുഡറ്റൻ ലാൻഡ്
13. ഏത് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തത്?
ജപ്പാൻ
14. യുദ്ധത്തിൽ യു - ബോട്ടുകൾ എന്ന അന്തർവാഹിനികൾ ഉപയോഗിച്ച രാജ്യം?
ജർമ്മനി
15. ഹിറ്റ്‌ലർ സ്വയം ജീവനൊടുക്കിയതെന്ന്?
1945 ഏപ്രിൽ 30
16. ഹിരോഷിമയിൽ വർഷിക്കപ്പെട്ട അണുബോംബിന്റെ പേര്?
ലിറ്റിൽ ബോയ്
17. അമേരിക്കൻ ഐക്യനാടുകളുടെ അണുബോംബ് നിർമ്മാണ പദ്ധതി അറിയപ്പെട്ട പേര്?
മാൻഹട്ടൻ പദ്ധതി
18. ജപ്പാന്റെ കീഴടങ്ങൽ പ്രഖ്യാപിച്ച ജാപ്പനീസ് ചക്രവർത്തി?
ഹിരോഹിതോ
19. സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് പാബ്ളോ പിക്കാസോ വരച്ച വിഖ്യാത ചിത്രം?
ഗൂർണിക്ക
20. ഐക്യരാഷ്ട്രസഭ നിലവിൽ വന്ന തീയതി?
1945 ഒക്ടോബർ 24.