ലണ്ടൻ: തോന്നുമ്പോൾ ഇഷ്ടമുള്ളിടത്തെല്ലാം പറന്നുനടക്കുക.. ആഹാ, എന്തുരസമായിരിക്കും!!പക്ഷേ, ഇതെങ്ങനെ സാധിക്കാനാ?എന്നാൽ റോക്കറ്റ് മാൻ എന്ന അപരനാമമുള്ള റിച്ചാഡ് ബ്രൗണിംഗിന് ഇതൊക്കെ നിഷ്പ്രസായം. സ്വയം നിർമിച്ചെടുത്ത ജെറ്റ് പാക്കിലാണ് ബ്രൗണിംഗിന്റെ പറക്കൽ. അടുത്തിടെ ബ്രിട്ടന്റെ റോയൽ നേവി വിമാനവാഹിനികപ്പലായ എച്ച്.എം.എസ് ക്യൂൻ എലിസബത്തിൽ നടത്തിയ പരീക്ഷണപ്പറക്കൽ പൂർണവിജയമായിരുന്നു.
കപ്പലിൽനിന്ന് പറന്നുയർന്ന ശേഷം സമീപത്തുള്ള സ്വകാര്യ ബോട്ടിനെ ചുറ്റി വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബോട്ടിലുള്ളവർ അത്ഭുതത്തോടെ ബ്രൗണിംഗിനെ നോക്കുന്നതും വീഡിയോയിലുണ്ട്. മൂന്നുമാസം നീളുന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ബ്രൗണിംഗിന്റെ പറക്കൽ.വിമാനവാഹിനി കപ്പലിനോട് ചേർന്ന് പ്രത്യേകമായി കടലിൽ ഉണ്ടാക്കിയ വിക്ഷേപണ തറയിൽ നിന്നായിരുന്നു ബ്രൗണിംഗിന്റെ കുതിച്ചുയൽ.
പറക്കാനുപയോഗിക്കുന്ന ജെറ്റ് പാക്ക് ബ്രൗണിംഗിന്റെ സ്വന്തം കണ്ടുപിടിത്തമാണ്. ഇതിനെക്കുറിച്ചുള്ള വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. അഞ്ച് ഗ്യാസ് ടർബൈനുകളാണ് ജെറ്റ് പാക്കിന്റെ ഏറ്റവും പ്രധാനഭാഗം. പറന്നുയരാനുള്ള ശേഷി നൽകുന്നത് ഇവയാണ്. മണിക്കൂറിൽ 89 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാനാവും. കഴിഞ്ഞ സെപ്തംബറിൽ ബ്രിട്ടനിലെ സോളന്റ് കടലിടുക്കിനു കുറുകേ പറന്നതാണ് ബ്രൗണിംഗിന്റെ ഏറ്റവും ദൂരത്തേക്കുള്ള റെക്കോർഡ്. ബ്രിട്ടിഷ് നാവികസേനയുമായി സഹകരിക്കുന്ന വോളണ്ടിയർ കൂടിയായ ബ്രൗണിംഗ് അൾട്രാ മാരത്തോൺ ഒാട്ടക്കാരൻ കൂടിയാണ്.ജെറ്റ് പാക്കിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ബ്രൗണിംഗ്.
Now this is the way to travel to work! What a fantastic viewpoint of the ship - what you can’t see is the queue of excited matelots wanting to have a go! From one type of jet #UKF35 to another @takeonGravity #WESTLANT19 pic.twitter.com/wByj3lXH6D
— HMS Queen Elizabeth (@HMSQNLZ) November 21, 2019