കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കൂടിയ കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. അജൻഡകൾ വേണ്ടവിധം ചർച്ചചെയ്യാത്തതിലും ഭരണസമിതിക്ക് ഇഷ്ടമുള്ള തീരുമാനങ്ങളെടുക്കുന്നതിലും അംഗൻവാടി വർക്കർ, ഹെൽപ്പർമാരുടെ നിയമന ഒഴിവുകൾ സംബന്ധിച്ച് ഭരണസമിതി അഴിമതിക്കാട്ടിയെന്നാരോപിച്ചുമായിരുന്നു ബഹിഷ്കരണം. ഇതുസംബന്ധിച്ച് പ്രതിപക്ഷം ബ്ലോക്ക് സെക്രട്ടറിക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. തെറ്റുകൾ തിരുത്താൻ തയാറായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എ. നഹാസ് അറിയിച്ചു.