തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കാലവർഷക്കെടുതിയിൽ തകർന്നതും ഗതാഗതയോഗ്യമല്ലാതായി തീർന്നതുമായ റോഡുകളുടെ പുനരുദ്ധാരണത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചതായി സി. ദിവാകരൻ എം.എൽ.എ അറിയിച്ചു.

പുരവൂർക്കോണം ഏലാ റോഡ് (കരകുളം) 7ലക്ഷം, തുമ്പനാട് റോഡ് (കരകുളം) 8 ലക്ഷം, പട്ടാളംമുക്ക് വേടരുകോണം നരീക്കൽ റോഡ് (നെടുമങ്ങാട് നഗരസഭ) 8 ലക്ഷം, ഉള്ളിയൂർ എൻ.ഇ.എസ്. ബ്ലോക്ക് റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, താന്നിമൂട് തോപ്പുവിള റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, മുക്കോല – പൂവത്തൂർ റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, പുലിപ്പാറ – പറമ്പള്ളിക്കോണം അയ്യപ്പതാവളം റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, , കന്യാകോട് പാളയത്തിൻമുകൾ റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, മന്നൂർക്കോണം ഇടയ്‌ക്കോണം റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, 11ാം കല്ല് പമ്പ് അയണിമൂട് റോഡ് (നെടുമങ്ങാട് നഗരസഭ) – 8 ലക്ഷം, തേക്കട – നെട്ടയക്കോട് ഗോപുരത്തിൻകുഴി റോഡ് (വെമ്പായം) 8 ലക്ഷം, കണിയാൻ വിളാകം നന്നാട്ടുകാവ് റോഡ് (വെമ്പായം) 8 ലക്ഷം, അരിയോട്ടുകോണം ക്ഷേത്രം റോഡ് (പോത്തൻകോട്) 8 ലക്ഷം, പോത്തൻകോട് കൂളം റോഡ് (പോത്തൻകോട്) 8 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്. നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദ്ദശം നൽകി.