തിരുവനന്തപുരം : ജെ.എസ്.എസ് (സോഷ്യലിസ്റ്റ് ) നെടുമങ്ങാട് നിയോജകമണ്ഡലം കൺവെൻഷൻ പോത്തൻകോട് എം. ടി ഹാളിൽ നടന്നു.ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി പാളയംസതീഷ് ഉദ്‌ഘാടനം ചെയ്തു . ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാവറഅമ്പലം അജികുമാർ,ജില്ലാപ്രസിഡന്റ് ദിലീപ് തമ്പി തുടങ്ങിയവർ സംസാരിച്ചു.ബൈജു സ്വാഗതം പറഞ്ഞു.ഭാരവാഹികളായി ഷിബു.എസ് (സെക്രട്ടറി) ബൈജു (പ്രസിഡന്റ് ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.