malayinkil

മലയിൻകീഴ്: ഡി.വൈ.എഫ്.ഐ മലയിൻകീഴ് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം റഫീക്ക് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മനുവിന്റെ അദ്ധ്യക്ഷതയിൽ ദ്വാരക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിളപ്പിൽ ഏരിയാകമ്മിറ്റി സെക്രട്ടറി ശരത് ലാൽ, മലയിൻകീഴ് മേഖലാ സെക്രട്ടറി അക്ഷയ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി

മനു (പ്രസിഡന്റ്), അക്ഷയ്(സെക്രട്ടറി), അമിതകൃഷ്ണൻ, സുജിത്, (വൈസ് പ്രസിഡന്റുമാർ) സൈജു, രാജു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരുൾപ്പെടെ 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.