kottar-church

കുഴിത്തുറ:കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയ തിരുനാളിന് രൂപതാ വികാരി ജനറൽ റവ.കിലോറിയസ് ഞാറാഴ്ച രാത്രി 7.30ന് കൊടിയേറ്റി. തുടർന്ന് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ദിവ്യബലി നടന്നു. ആയിരക്കണക്കിനു പേർ പങ്കെടുത്തു. ഡിസംബർ 2ന് രാവിലെ ദിവ്യബലിയും വൈകിട്ട് 6.30ന് വിശേഷ ദിവ്യബലിയും നടക്കും. 3ന് രാവിലെ 6മണിക്ക് സെന്റ് സേവ്യർ ദിന ദിവ്യബലിക്ക് കോട്ടാർ ബിഷപ്പ് നസ്രേൻ സൂസൈ അദ്ധ്യക്ഷത വഹിക്കും. രാവിലെ 8ന് മലയാള ദിവ്യബലി, 11ന് ചപ്രം എഴുന്നള്ളത്, രാത്രി 7ന് ദിവ്യബലി. അന്നേ ദിവസം കന്യാകുമാരി ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും.