ib

കാട്ടാക്കട: കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി.സ്കൂളിൽ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ലഭിച്ച ആറ് ലാപ്ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും കൈമാറ്റവും രണ്ട് സ്മാർട്ട് ക്ലാസുകളുടെയും ക്ലാസ് ലൈബ്രറിയുടെയും ഉദ്ഘാടനം ഐ.ബി. സതീഷ്.എം.എൽ.എ നിർവഹിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജെ. സുനിത, വാർഡ് മെമ്പർ ടി.എസ്. ശ്രീരേഖ എ.ഇ.ഒ ഉദയകുമാർ, ബി.പി.ഒ സതീഷ്, ഹെഡ്മിസ്ട്രസ് രമാദേവി, എസ്.എം.സി ചെയർമാൻ സനൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് സ്വപ്ന, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനാഥ്, സീനിയർ അസിസ്റ്റന്റ് ജയശ്രീ, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു. സ്കൂളിലെ ഒരു ക്ലാസിനാവശ്യമായ പുസ്തകങ്ങൾ കാട്ടാക്കട സബ്ട്രഷറി ജീവനക്കാർ സ്വരൂപിച്ച പുസ്തകങ്ങൾ ട്രഷറി സൂപ്രണ്ട് സ്കൂളിന് കൈമാറി.