കടയ്ക്കാവൂർ: സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഹെഡ്മിസ്ട്രസ് കെ. ബിന്ദുവിന്റെയും സഹ അദ്ധ്യാപകരുടെയും ഒപ്പം പ്രതിഭകളെ സ്വ വസതികളിലെത്തി ആദരിച്ചു. സാഹിത്യ രംഗത്തെ പ്രതിഭയും നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അദ്ധ്യാപകനുമായിരുന്ന ജി. പ്രിയദർശൻ, കായികരംഗത്തെ പ്രതിഭയായ ആവണി, പൂർവ വിദ്യാർത്ഥികളായ ശാസ്ത്രരംഗത്തെ പ്രതിഭ ഡോ. കലാകുമാരി, കലാരംഗത്തെ പ്രതിഭ വിപിൻ ചന്ദ്രപാലിനെയും പൊന്നാട ചാർത്തി ആദരിച്ചു.