തിരുവനന്തപുരം: തൊഴിലാളികളെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്രിയുടെ ' ശ്രമിക് ' തൊഴിലാളി പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി പാലോട് രവി, വി.ജെ. ജോസഫ്, ജി. സുബോധൻ, എസ്.എൻ പുരം ജലാൽ, ചെറുവയ്ക്കൽ പത്മകുമാർ, രാജീവ് ചാരാച്ചിറ തുടങ്ങിയവർ സംസാരിച്ചു.