വെള്ളനാട്:വെള്ളനാട് ഗ്രാമ പഞ്ചായത്തും എക്സൈസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച വിമുക്തി ലഹരി വിമുക്ത വിദ്യാലയ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വെളിയന്നൂർ പി.എസ്.എൻ.എം യു.പി സ്കൂളിൽ കെ.എസ്.ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു.ലഹരി വിരുദ്ധ റാലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ ഫ്ലാഗ് ഒാഫ് ചെയ്തു.ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം കെ.എസ്.രാജലക്ഷ്മി, മിത്രനികേതൻ ജോയിന്റ് ഡയറക്ടർ .ഡോ.രഘുരാമദാസ്,ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ്,കരുണാ സായി ഡയറക്ടർ ഡോ.എൽ.ആർ.മധുജൻ,വെള്ളനാട് കൃഷ്ണൻ കുട്ടി നായർ,എ.പി.ഷാജഹാൻ, പഞ്ചായത്ത് സെക്രട്ടറി ആർ.ഹേമലത,ഹെഡ്‌മിസ്ട്രസ് ജി.ആർ.ശ്രീലേഖ എന്നിവർ സംസാരിച്ചു.രാജൻ അമ്പൂരി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നയിച്ചു.