vnd

വെള്ളനാട്: ഡിപ്പോയിലം ഗ്രാമീണ മേഖലകളിലേക്കുള്ള യാത്രക്കാർ ഇപ്പോൾ വളരെ ബുദ്ധിമുട്ടുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ മലയോരമേഖലയിൽ നിന്നും നഗരത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളാണ്. സ്പെയർപാട്സ് കിട്ടാത്തതും അശാസ്ത്രിയമായ ഷെഡ്യൂൾ പരിഷ്കരണവുമാണ് യാത്രാക്ലേഷം രൂക്ഷമാകാൻ കാരണമെന്നാണ് പരാതി.

സമയത്തിന് സ്പെയർപാട്സുകളും ടയറുകളും കിട്ടാത്തതിനാലാണ് ബസുകൾ പുറത്തിറക്കാൻ കഴിയാത്തതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. ബസുകൾ പലതും കട്ടപ്പുറത്തായതോടെ പല സർവീസുകളും മുടങ്ങാൻ തുടങ്ങി. കാട്ടാക്കട–വെള്ളനാട്–നെടുമങ്ങാട് ചെയിൻ സർവീസുകളും സമയക്രമം പാലിക്കാതായി. മണിക്കൂറുകളോളം കാത്തുനിന്നാലും ബസ് കിട്ടാത്ത അവസ്ഥ. യാത്രക്കാർ ന്രിടുന്ന യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പരാതി.


യാത്രാക്ലേശം രൂക്ഷമായതോടെ വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും വിദൂര സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്കും സമയത്തിന് എത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്. സ്കൂൾ സമയങ്ങളിൽ ലോക്കൽ ബസുകൾ വിടാതെ സിറ്റി ഫാസ്റ്റ് ബസുകളാണ് ഗ്രാമീണ മേഖകളിൽ സർവീസ് നടത്തുന്നത്. ഇതുകാരണം ബസുകളിൽ കൺസെഷൻ പതിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കൺസെഷൻ പ്രശ്നം ചൂണ്ടിക്കാട്ടി നിരിവധി തവണ വിവിധ രാഷ്ട്രീയ കക്ഷികൾ ഡിപ്പോ ഉപരോധം വരെ നടത്തിയിട്ടും ഡിപ്പോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡിപ്പോയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതിൽ ജനപ്രതിനിധികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.