ആറ്റിങ്ങൽ. പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയ്ക്ക് നീതി ആവശ്യപ്പെട്ട് കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് ജിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സൈതാലി കായ്പ്പാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷബിൻ ഹാഷിം, ശരത് ശൈലേശ്വരൻ, ആദേഷ് സുധർമൻ, ജി.ജി. ഗിരി കൃഷ്ണൻ എന്നിവർ സംസാരിച്ചു.