തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ സൊസൈറ്റി ഒഫ് ഒാട്ടോമോട്ടീവ് എൻജിനിയേഴ്സ് ഇന്ത്യ കോളേജിയേറ്റ് ക്ളബ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്‌ എൻജിനിയേഴ്സ് സ്റ്റുഡന്റ് ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്ളസ് വൺ, പ്ളസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി ശാസ്ത്രപ്രദർശന മത്സരം നടക്കും. ഡിസംബർ 6, 7 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ കോളേജ് കാമ്പസിൽ നടക്കുന്ന മത്സരത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ ഉത്പന്നങ്ങൾ വർക്കിംഗ് മോഡൽ വിഭാഗത്തിലോ സ്റ്റിൽ മോഡൽ വിഭാഗത്തിലോ പ്രദർശിപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് രണ്ടുലക്ഷം രൂപ വരെ കാഷ് പ്രൈസും സ്റ്റാർട്ട് അപ്പ് കമ്പനികളുമായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. വിദ്യാർത്ഥികളുടെ വിവിധ പരീക്ഷണങ്ങളുടെയും നവീന കണ്ടുപിടിത്തങ്ങളുടെയും വേദി ഒരുക്കുന്നതിനോടൊപ്പം റൊബോട്ടിക്‌സ്, ഹോം ഒാട്ടോമേഷൻ തുടങ്ങിയ ന്യൂതന സാങ്കേതിക ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാക്കാൻ വിവിധ വർക്ക് ഷോപ്പുകളും നടക്കും. കേരളത്തിലെ പ്രമുഖ വ്യവസായ ഗവേഷക സ്ഥാപനങ്ങളുടെയും രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളുടെയും വിവിധ പ്രോജക്ടുകളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് https://Bit.do/RajadhaniSE2019 എന്ന ലിങ്കിൽ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 9446316720, 8891186015.