വെള്ളറട: പനച്ചമൂട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കെ. കരുണാകരന്റെ നിര്യാണത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. ബാങ്ക് പ്രസിഡന്റ് ടി.എൽ. രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ സെക്രട്ടറി പി.എൻ. ലൗലി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ബാങ്ക് പ്രസിഡന്റ് വി. സനാതനൻ, പനച്ചമൂട് നടരാജപിള്ള, ബാങ്ക് ഭരണ സമിതി അംഗങ്ങളായ അപ്പു, ഷൈലജ, വേങ്കോട് മണി കണ്ഠൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എസ്.ആർ. അശോക്, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.