psc
പി.എസ്.സി

തിരുവനന്തപുരം: ഏഴ് തസ്തികകളിൽ ചുരുക്കപ്പട്ടികയും ഒരു തസ്തികയിൽ സാദ്ധ്യതാപട്ടികയും പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി. യോഗം തീരുമാനിച്ചു. ഒാരോന്നു വീതം തസ്തികകളിൽ അഭിമുഖവും ഓൺലൈൻ പരീക്ഷയും നടത്താനും തീരുമാനമായി.


ചുരുക്കപ്പട്ടിക

1. ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ, കാറ്റഗറി നമ്പർ 333/2018 റിപ്പോർട്ടർ ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ).
2. ജയിൽ വകുപ്പിൽ, കാറ്റഗറി നമ്പർ 124/2018 വെൽഫയർ ഓഫീസർ ഗ്രേഡ് 2.
3. വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ, കാറ്റഗറി നമ്പർ 44/2015 കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് ഗ്രേഡ് 2.
4. പഞ്ചായത്ത് വകുപ്പിൽ, കാറ്റഗറി നമ്പർ 294/2018 സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം).
5. തിരുവനന്തപുരം ജില്ലയിൽ, കാറ്റഗറി നമ്പർ 134/2018 കോൺഫിഡൻഷ്യൻ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗക്കാർക്ക് മാത്രം).
6. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ, കാറ്റഗറി നമ്പർ 292/2018 പ്രോഗ്രാമർ (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം).
7. കേരള സംസ്ഥാന ലാൻഡ് യൂസ് ബോർഡിൽ, കാറ്റഗറി നമ്പർ 295/2018 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം).


സാദ്ധ്യതാപട്ടിക

1. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ, കാറ്റഗറി നമ്പർ 4/2019 അസിസ്റ്റന്റ്.

അഭിമുഖം

1. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ, കാറ്റഗറി നമ്പർ 342/2018, 343/2018 പേഴ്‌സണൽ ഓഫീസർ (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി).

ഓൺലൈൻ പരീക്ഷ

1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 17/2019 തിയേറ്റർ ടെക്‌നിഷ്യൻ.