stamp

തിരുവനന്തപുരം: മലയാള ഭാഷയിലെ ആദ്യത്തെ സർവ വിജ്ഞാന കോശമായ ' വിജ്ഞാനം ' പ്രസിദ്ധികീരിച്ച മാത്യു എം. കുഴിവേലിയുടെ ബഹുമാനാർത്ഥം തപാൽ വകുപ്പ് സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒ. രാജഗോപാൽ എം.എൽ.എയ്ക്കും മുൻ എം.പി സി.പി. നാരായണനും സ്റ്റാമ്പ് ആൽബങ്ങൾ നൽകി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദാ സമ്പത്ത് പ്രകാശനം ചെയ്‌തു. എൻസൈക്ളോപീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ.ആർ. രാജൻ, ചെറിയാൻ ഫിലിപ്പ്, ഡോ. എം.ജി. ശശി ഭൂഷൺ, പ്രൊഫ. ബി. കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. ഡോ. ബാലൻ കുഴിവേലി സ്വാഗതവും ഡോ. കെ.എ. വാസുക്കുട്ടൻ നന്ദിയും പറഞ്ഞു.