വെഞ്ഞാറമൂട്: മണ്ഡലകാലത്തോടനുബന്ധിച്ച് ഒൻപതാം വർഷവും കഞ്ഞിസദ്യയ്ക്ക് തുടക്കംകുറിച്ച് വെഞ്ഞാറമൂട് അയ്യപ്പസ്വാമി സേവാസംഘം. കഞ്ഞിസദ്യയുടെയും ഇടത്താവളത്തിന്റെയും ഉദ്ഘാടനം സ്വാമി ശ്രീരാമപാദാനന്ദ സരസ്വതി നിർവഹിച്ചു. അയ്യപ്പസ്വാമി സേവാസംഘം ചെയർമാൻ നെല്ലനാട് ശശി അദ്ധ്യക്ഷനായിരുന്നു. കോലിയക്കോട് മോഹനൻ, ജെ. സോമശേഖരൻപിളള, അഡ്വ: ഐക്കര അനിൽകുമാർ, ആർ.പി. സുരേഷ്ബാബു, പ്രശാന്ത് മൂഴി, ബീന വലിയകട്ടയ്കാൽ, കാഞ്ഞിരംപാറ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.