കോവളം: വിഴിഞ്ഞം മുഹിയ്യിദ്ദീൻ പള്ളി ദർഗാഷെരീഫ് ഉറൂസിന് നാളെ കൊടിയേറി ഡിസംബർ 8 ന് സമാപിക്കും. നാളെ വൈകിട്ട് 4 ന് നടക്കുന്ന ഘോഷയാത്ര മുഹിയ്യദ്ദീൻ പള്ളി അങ്കണത്തിൽ എത്തിച്ചേരുന്നതോടെ 6.30 ന് ജമാഅത്ത് പ്രസിഡന്റ് എൻ. നൂഹുക്കണ്ണ് കൊടിയേറ്റ് കർമ്മം നിർവഹിക്കും. 7 ന് നടക്കുന്ന സമൂഹ പ്രാർത്ഥനയ്ക്ക് അസ്സയ്യിദ് പൂക്കോയ തങ്ങൾ യമാനി കർണാടക നേതൃത്വം നൽകും. രാത്രി 8 ന് റാത്തിബ്,8.30 ന് സിറാജുൽ ഇസ്ളാംമദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദഫ് മുട്ട്, 9 .30 ന് ബുർദ, ഇശൽവിരുന്ന് എന്നിവ നടക്കും. എല്ലാ ദിവസവും മൊലൂദ് പാരായണവും രാത്രി 9 മുതൽ മതപ്രഭാഷണവും ഉണ്ടായിരിക്കും. ഡിസംബർ 7 ന് രാവിലെ 10 മുതൽ ചന്ദനക്കുട പരിപാടികൾ നടക്കും. വൈകിട്ട് 7 ന് റാത്തിബ്, രാത്രി 8.30 ന് ദഫ് മുട്ട്, 9.30 ന് മൌലവി അഷറഫ് റഹ്മാനിയുടെ മതപ്രഭാഷണം, 12 ന് ബുർദ ഖവാലി ഇശൽ വിരുന്ന് എന്നിവ നടക്കും. 8 ന് പുലർച്ചെ 3.30 ന് പട്ടണ പ്രദക്ഷിണം, തുടർന്ന് തെക്കുംഭാഗം ജമാഅത്ത് ചീഫ് ഇമാമിന്റെ നേതൃത്വത്തിൽ മൊലൂദ് പാരായണത്തിന് ശേഷം അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.