കിളിമാനൂർ: കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കാരേറ്റ് ആർ.കെ.വി ആഡിറ്റോറിയത്തിൽ ' കാർഷിക മേഖലയിൽ വനിതകളുടെ ഇടപെടൽ ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുസൻ കോടി ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് സുരജാദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ വിഷയാവതരണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്‌മിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം.എസ്. ബിജുമോൾ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം സുനിത നന്ദിയും പറഞ്ഞു.