നെയ്യാറ്റിൻകര: അമലോത്ഭവമാതാ കത്തീഡ്രൽ ദേവാലയ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും. ഇടവക വികാരി മോൺ. അൽഫോൺസ് ലിഗോറി കൊടിയേറ്റ് കർമ്മം നിർവഹിക്കും. തിരുനാൾ ആരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയൻ കോ- ഓഡിനേറ്റർ മോൺ റൂഫസ് പയസലിൻ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ജോസഫ് അഗസ്റ്റിൻ വചന സന്ദേശം നൽകും. ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിന് ദിവ്യരക്ഷക സഭാ വൈദികർ നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ ബൈബിൾ പാരായണം ജപമാല ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടാവും. ഡിസംബർ 6ന് വൈകിട്ട് ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 7ന് വൈകിട്ട് 5.30 മുതൽ സന്ധ്യാവന്ദനം തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാൾ സമാപന ദിനമായ ഞായറാഴ്ച രാവിലെ 9.30ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി, തുടർന്ന് സ്നേഹവിരുന്ന്.