നെടുമങ്ങാട്: ബാലസംഘം നെടുമങ്ങാട് ഏരിയ കൺവെൻഷൻ സി. രാജപ്പൻ മെമ്മോറിയൽ ഹാളിൽ കവി അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്തു. എ. രോഹിണിയുടെ അദ്ധ്യക്ഷതയിൽ ഏരിയ കൺവീനർ രാജേന്ദ്രൻ പൂങ്കുമൂട് സ്വാഗതം പറഞ്ഞു. അഭിജിത് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ കൺവീനർ എ. ജയ്‌പാൽ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഡ്വ.ആർ. ജയദേവൻ, മൂഴി രാജേഷ്, ഹരിപ്രകാശ് ആനാട്, എൽ.എസ് സുദർശനൻ, വെമ്പായം പുഷ്പരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർച്ച ഹരിപ്രകാശ് (പ്രസിഡന്റ്), അഖിൽ,അശ്വിൻ (വൈസ് പ്രസിഡന്റുമാർ), അർജുൻ (സെക്രട്ടറി), അനു, അഖിൽ സതീഷ് (ജോയിന്റ് സെക്രട്ടറിമാർ), രാജേന്ദ്രൻ പൂങ്കുമൂട് (കൺവീനർ),ശ്രീലത ഉഴപ്പാകോണം, എ.അജിംഖാൻ (ജോയിന്റ് കൺവീനർമാർ), റുബിൻഷ (കോ - ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.