നെയ്യാറ്റിൻകര: ഗാന്ധിമിത്ര മണ്ഡലം മുൻ ചെയർമാൻ എം. വേണുഗോപാലൻ തമ്പിയുടെ രണ്ടാം ചരമവാർഷികം ഗാന്ധിമിത്ര മണ്ഡലം താലൂക്ക് യൂണിയൻ വിവിധ പരിപാടികളോടെ ആചരിച്ചു. ഗവ. ടൗൺ എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. അഡ്വ.വി.എസ്. ഹരീന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. കെ. ആൻസലൻ എം.എൽ.എ, പി. ഗോപിനാഥൻ നായർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നിംസ് എം.ഡി ഫൈസൽ ഖാൻ, അഡ്വ.ബി. ജയചന്ദ്രൻ നായർ, പ്രൊഫ.സി. ഗോപിനാഥ്, പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി, ബിനു മരുതത്തൂർ, അഡ്വ.എ. മോഹൻദാസ്, കുളത്തൂർ സുകുമാരൻ നായർ, ഗ്രാമം പ്രവീൺ, മഞ്ചത്തല സുരേഷ്, തിരുമംഗലം സന്തോഷ്, അമ്പലം രാജേഷ്, കെ.കെ. ശ്രീകുമാർ, ആറാലുംമൂട് ജിനു തുടങ്ങിയവർ പങ്കെടുത്തു.