കിളിമാനൂർ: ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരൂർ ജംഗ്ഷനിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് യോഗം ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെ. ജിനേഷ് കിളിമാനൂർ അദ്ധ്യക്ഷനായി. ധാതു വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എസ്. ജയചന്ദ്രൻ, എം. ഷിബു, ഡി. സ്‌മിത, എസ്. നോവൽരാജ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ.ആർ. റിയാസ് സ്വാഗതവും ട്രഷറർ ഡി. രജിത് നന്ദിയും പറഞ്ഞു. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന റാലി വെള്ളംകൊള്ളിയിൽ നിന്നും ആരംഭിച്ച് നഗരൂരിൽ സമാപിച്ചു. റാലിക്ക് ഡി.വൈ.എഫ്.ഐ നേതാക്കളായ അനൂപ്, അനീഷ്, നിതിൻ, അഖിൽ, വിജയലക്ഷ്‌മി, ശ്രദ്ധ, അഡ്വ. അമ്മു തുടങ്ങിയവർ നേതൃത്വം നൽകി.