കുളത്തൂർ: എസ്.എൻ.ഡി.പി യോഗം സി. കേശവൻ മെമ്മോറിയൽ ആറ്റിപ്ര ശാഖയുടെ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും ശാഖാ പ്രസിഡന്റ് ഡി. അശോകന്റെ അദ്ധ്യക്ഷതയിൽ ചെമ്പഴന്തി ഗുരുകുലം യൂണിയൻ സെക്രട്ടറി രാജേഷ് ഇടവക്കോട് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് മഞ്ഞമല സുബാഷ് മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ഡി. അശോകൻ (പ്രസിഡന്റ്), വിധുകുമാർ (വൈസ് പ്രസിഡന്റ് ), കെ. സജികുമാർ (സെക്രട്ടറി ), വി. ചന്ദ്രബാബു (യുണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.