ചിറയിൻകീഴ്: വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി അഴൂർ വി.പി യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ വോളീബോൾ കോച്ച് ആയിരുന്ന എസ്.ടി. ഹരിലാലിനെ ആദരിച്ചു. പെരുങ്ങുഴിയിലുള്ള വസതിയിലെത്തിയ കുട്ടികളുമായി കായിക വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അദ്ധ്യാപകരായ ബി.എസ്. ബീനാകുമാരി അമ്മ, പി. ആശാലത, ആർ. വിജയൻ തമ്പി എന്നിവർ പങ്കെടുത്തു.