നെയ്യാറ്റിൻകര: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ തെക്കേക്കോണം വാർഡിൽ കാരോട് സരസ്വതി കോളേജ് ഓഫ് നഴ്സിംഗ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്‌തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. 28ന് രാവിലെ 9ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യും. ടി.എസ്. ബിനു അദ്ധ്യക്ഷനായിരിക്കും. 29ന് പഠനയാത്രയോടെ ക്യാമ്പ് സമാപിക്കും.