നെടുമങ്ങാട്: നഗരസഭ കേരളോത്സവത്തിൽ കെ.എ.എസ് മുക്കോല ഒന്നാംസ്ഥാനവും കമ്മട്ടിപ്പാടം രണ്ടാം സ്ഥാനവും നേടി. യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ നടന്ന കേരളോത്സവത്തിന്റെ സമാപനം ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെർപേഴ്സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്, ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്‌മി, കൗൺസിലർമാരായ ജെ. കൃഷ്ണൻകുമാർ, ടി. അർജുനൻ, സുമയ്യ മനോജ്‌, യൂത്ത് കോ - ഓർഡി‍നേറ്റർ രഞ്ജിത് കൃഷ്ണ, രാജൻ മൈക്കിൾ എന്നിവർ പങ്കെടുത്തു.