നെടുമങ്ങാട്: സി.പി.ഐ നെടുമങ്ങാട് മണ്ഡലത്തിലെ ഇരുന്നൂറിൽപ്പരം ഘടകങ്ങളിലെ പ്രവർത്തകർ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പാർട്ടി ഫണ്ട് 27,28 തിയതികളിൽ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ. അനിലും അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും ബ്രാഞ്ച് ഘടകങ്ങളിലെത്തി ഏറ്റുവാങ്ങുമെന്ന് പാർട്ടി മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് അറിയിച്ചു.