തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം നീരാഴി ശാഖയിൽ യൂത്ത്മൂവ്മെന്റ് രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് എൻ. ആനന്ദരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, യൂണിയൻ കൗൺസിലർമാരായ കരിക്കകം ആർ. സുരേഷ് കുമാർ, കടകംപള്ളി സനൽ, സൈബർ സേന ജില്ലാ ചെയർമാൻ കുളത്തൂർ ജ്യോതി, ശാഖാ വൈസ് പ്രസിഡന്റ് സി. ബാലചന്ദ്രൻ, കമ്മിറ്റിഅംഗം ബി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി അശോക് എ.എസ്. (പ്രസിഡന്റ്), രാകേഷ് ആർ. (വൈസ് പ്രസിഡന്റ്), സുജി (സെക്രട്ടറി), ഉണ്ണിക്കുട്ടൻ (ജോയിന്റ് സെക്രട്ടറി), വിപിൻ (ട്രഷറർ), വിജിത്ത് (യൂണിയൻ പ്രതിനിധി), എസ്.ആർ. അംബരീഷ്, അജേഷ്, സൂര്യപ്രസാദ്, അപിലേഷ്, അനീഷ്, രാജേഷ്, ആദിത്യ, ഗോകുൽ, അജീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖ സെക്രട്ടറി എസ്.എസ്. സതീഷ് സ്വാഗതവും അഡ്വ. വി. അശോക് നന്ദിയും പറഞ്ഞു.