പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ . 28, 29, ഡിസംബർ 2 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി/അനലിറ്റിക്കൽ/അപ്ളൈഡ്/പോളിമർ കെമിസ്ട്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 27ന് ആരംഭിക്കും.
ടൈംടേബിൾ
ഡിസംബർ 12ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) ഡിഗ്രി സപ്ളിമെന്ററി ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ഇലക്ടീവ് III (എഫ്) അഡ്വാൻസ്ഡ് മൈക്രോ പ്രോസസേഴ്സ് പരീക്ഷ ഡിസംബർ 18 ലേക്ക് മാറ്റി.
പരീക്ഷ മാറ്റി
26, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്‌സി/ബി.കോം (സി.ബി.സി.എസ്.എസ് 2013 അഡ്മിഷന് മുൻപ്) ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ ബി.എസ്‌സി/ബി.കോം/ബി.സി.എ/ബി.ബി.എ (റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സ്) ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു.
ഹാൾടിക്കറ്റ് കൈപ്പറ്റാം
26ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2013 സ്കീം) ബി.ടെക് ഡിഗ്രി സപ്ളിമെന്ററി, 27ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ (2008 സ്കീം), ബി.ടെക് ഡിഗ്രി സപ്ളിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം. പരീക്ഷാകേന്ദ്രങ്ങളുടെ വിവരം പരീക്ഷാവിജ്ഞാനത്തോടൊപ്പം വെബ്സൈറ്റിലുണ്ട്.
പരീക്ഷാഫീസ്
ഒൻപതാം സെമസ്റ്റർ ബി.ആർക് റഗുലർ ആൻഡ് സപ്ളിമെന്ററി (2013 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷൻ 28ന് ആരംഭിക്കും. പിഴ കൂടാതെ ഡിസംബർ 8 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ ഡിസംബർ 12 വരെയും അപേക്ഷിക്കാം.