വർക്കല: വെന്നികോട് ഹോളി ഇന്നസെന്റ്സ് പബ്ളിക് സ്‌കൂൾ 2019 - 20 അദ്ധ്യയന വർഷത്തിലെ സയൻസ് എക്‌സിബിഷൻ

' മൊസ്ട്ര -19 ' 29,30 തീയതികളിൽ നടക്കും. വിവിധ പ്രദർശനങ്ങൾ, സൗജന്യ മെഡിക്കൽ പരിശോധന, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. 29ന് രാവിലെ 9.30ന് ഡീൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പെയിസ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രൊഫ. ജോസഫ് കുരുവിള ഉദ്ഘാടനം ചെയ്യും. കേരള വാട്ടർ അതോറിട്ടി, അഗ്‌നിശമന സേനാവിഭാഗം, ആർക്കിയോളജിവിഭാഗം, വനംവകുപ്പ് തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ മൊസ്ട്രർ 19ൽ പങ്കെടുക്കും. പ്രവേശന സമയം: 29ന് രാവിലെ 11 മുതൽ 3.30 വരെ. 30ന് രാവിലെ 9.30 മുതൽ 1.30 വരെ.